Thursday, January 23, 2025
Movies

ദൃശ്യം 2 ആമസോൺ പ്രൈമിൽ എത്തും; പുതുവത്സര സമ്മാനമായി ടീസർ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ദൃശ്യം 2 തീയറ്റർ റിലീസിനില്ല. ഒടിടി റലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്

2013ൽ ഇറങ്ങിയ ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് ചിത്രം എത്തുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളെ കൂടാതെ ഗണേഷ്‌കുമാർ, മുരളി ഗോപി, സായ്കുമാർ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്

ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. കൊവിഡ് പ്രതിസന്ധി മാറി തീയറ്റർ തുറക്കുമ്പോൾ ദൃശ്യം 2 റിലീസ് ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടി പടരുന്നത് കണക്കിലെടുത്ത് തീയറ്ററുകൾ തുറക്കാൻ ഇനിയും കാലതാമസം എടുത്തേക്കും. ഇതാണ് ഒടിടി റിലീസിനായി അണിയറശിൽപികളെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *