Saturday, October 19, 2024
Kerala

കോഴിക്കോട് അഞ്ചു കിണറുകള്‍ പരിശോധിച്ചു; രണ്ടെണ്ണത്തില്‍ ഷിഗെല്ല സാന്നിധ്യം

കോഴിക്കോട് : മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ അഞ്ചു കിണറുകളില്‍നിന്നെടുത്ത വെള്ളത്തില്‍ രണ്ടെണ്ണത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഷിഗെല്ലോസിസ് രോഗത്തിന് കാരണമായ ഷിഗെല്ല ബാക്ടീരിയായുടെ സാന്നിധ്യം പതിനൊന്നുകാരന്‍ മരിച്ച വീടിന്റെ അയല്‍പക്കത്തുള്ള രണ്ട് കിണറുകളിലെ വെള്ളത്തിന്റെ സാംപിളിലാണ് കണ്ടെത്തിയത്. മലാപ്പറമ്പ് റീജണല്‍ അനലെറ്റിക്കല്‍ ലാബില്‍ നടത്തിയ കള്‍ച്ചറര്‍ പരിശോധനയിലാണ് ബാക്ടീരിയായെ കണ്ടത്തിയത്. കഴിഞ്ഞദിവസം വെള്ളത്തില്‍ ബാക്ടീരിയായുടെ സാന്നിധ്യം ഉള്ളതായി പ്രാഥമികവിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നതായി സ്ഥിരീകരിച്ചത്. മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാവെള്ളം നല്‍കാന്‍ ഉപയോഗിച്ചിരുന്നത് അയല്‍പക്കത്തെ വീടുകളിലെ കിണര്‍വെള്ളമാണ്. വെള്ളം കുടിച്ചവര്‍ക്ക് പലര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. കോട്ടാംപറമ്പ് പ്രദേശത്തെ നാനൂറിലേറെ കിണറുകളില്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ നടത്തുകയും ആവശ്യമായ മറ്റു നടപടികള്‍ സ്വീകരിച്ചതായും ഡി.എം.ഒ. പറഞ്ഞു. ആഴ്ചവിട്ട് ക്‌ളോറിനേഷന്‍ ആവര്‍ത്തിക്കുന്നുണ്ട്

 

Leave a Reply

Your email address will not be published.