പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ഇന്ത്യ; ടോസ് ലഭിച്ച കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. അഡ്‌ലെയ്ഡിൽ പകലും രാത്രിയുമായാണ് മത്സരം. പിങ്ക് ബോളാണ് മത്സരത്തിൽ ഉപയോഗിക്കുക. ഇതാദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്.
മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്ക് ടീമിലിടം നേടാനായില്ല. മായങ്ക് അഗർവാളും പൃഥ്വി ഷായും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ
ഇന്ത്യ ടീം: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
ഓസ്‌ട്രേലിയ ടീം: ജോ ബേൺസ്, മാത്യു വാഡെ, ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, ടിം പെയ്ൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ