നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷം
നാദാപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരിൽ നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്. പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയുണ്ടായി.