Thursday, October 17, 2024
National

കാർഷികരംഗം മോദിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതുന്നു; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം സമർപ്പിച്ചു. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു

ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെയൊരിക്കലും ഉണരാനാകില്ലെന്നാണ് കർഷകരോട് പറയാനുള്ളത്. സർക്കാർ മായിക ലോകത്ത് കഴിയരുത്. കർഷകർ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കർഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ് നടന്നത്. കൊടുംതണുപ്പിലും അവർ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് അതിനാലാണ്.

കാർഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. നിർഭയരായ കർഷകർ സമരത്തിൽ നിന്ന് പിൻമാറില്ല. കർഷകരാണ് രാജ്യത്തെ നിർമിച്ചത്. ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കും. നിങ്ങളാണ് ഇന്ത്യ എന്നും രാഹുൽ പറഞ്ഞു

ജനാധിപത്യവിരുദ്ധമായ പാസാക്കിയ കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു. രാഹുൽ ഗാന്ധി, യെച്ചൂരി, ശരദ് പവാർ, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.

Leave a Reply

Your email address will not be published.