ഇന്ന് സംസ്ഥാനത്ത് 35 കൊവിഡ് മരണങ്ങൾ കൂടി; 4230 സമ്പർക്ക രോഗികൾ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിൻകിഴ് സ്വദേശി സലിം (63), കുളത്തൂർ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂർ സ്വദേശി സാമുവൽ ജോർജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂർ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂർ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാൾ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആർ അച്യുതൻ (62), ആലപ്പുഴ തണ്ണീർമുക്കം സ്വദേശി സഹദേവൻ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രൻ (63), ചേർത്തല സ്വദേശിനി ഷിന്റുമോൾ (21), തൃശൂർ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്‌നേഷ്യസ് (57), തൃശൂർ സ്വദേശിനി സുഭദ്ര മുകുന്ദൻ (68), പുന്നയൂർകുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂർ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂർ സ്വദേശി അബ്ദുൾ അസീസ് (48), വിലയിൽ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാർ (80), ഇടയൂർ സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂർ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂൽ സ്വദേശിനി ഫാത്തിമ അമിർ (64), ചിറയ്ക്കൽ സ്വദേശി കെ.വി. മൊയ്ദീൻ (73), പെരിങ്ങോട്ടൂർ സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണൻ (81) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂർ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂർ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസർഗോഡ് 49 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.