Saturday, October 19, 2024
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലെ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 88 ലക്ഷം വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 88 ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം

395 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യൂവിൽ ആറ് അടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു മസയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കു

അതേസമയം രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് പത്താം തീയതി വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published.