ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും
ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആൻഡമാൻ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച് ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയിൽ പ്രവേശിക്കും.
നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് തീവ്രന്യൂനമർദമായി മാറും. അടുത്താഴ്ചയോടെ കേരളത്തിലും തമിഴ്‌നാട്ടിലും മഴ തിരികെയെത്തും. സംസ്ഥാനത്തെ ചില ജില്ലകളിൽ പരക്കെയും വടക്കൻ ജില്ലകളിൽ ഭാഗികമായിട്ടുമാകും മഴ ലഭിക്കുക.