ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; നാല് സംസ്ഥാനത്ത് മഴ ശക്തമാകും
മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ഉത്തര, മധ്യ ഇന്ത്യയിൽ ഇതിന്റെ ഫലമായി ശക്തമായ മഴ ലഭിക്കും. അതേസമയം കേരളത്തിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സൂചന
ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ഹിമാചൽ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മധ്യപ്രദേശിൽ തവ ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.