Thursday, January 23, 2025
Kerala

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

വയനാട് പടിഞ്ഞാറെത്തറ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം വരെ എസ്‌കോർട് നൽകി. തമിഴ്നാട് പൊലീസ് അകമ്പടിയിലാണ് തേനിയിലേക്ക് കൊണ്ടുപോയി

വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരൻ അഡ്വ. മുരുകൻ ആരോപിച്ചു. ഏറെ അടുത്ത് നിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും മുരുകൻ ആരോപിച്ചു. വേൽമുരുകന്റെ പോസ്റ്റ്മോർട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു സഹോദരൻ

 

Leave a Reply

Your email address will not be published. Required fields are marked *