Thursday, January 23, 2025
Wayanad

വയനാട്ടിൽ സംസ്ഥാനത്ത് ആദ്യമായി പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്ക് അഭയ കേന്ദ്രം

പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്ക് അഭയവും പരിചരണവും നല്‍കുന്നതിന് വനംവന്യജീവി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി വയനാട്ടില്‍ കേന്ദ്രം തുടങ്ങുന്നു.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട പച്ചാടിയില്‍ അഞ്ച് ഏക്കറാണ് അഭയപരിചരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തുന്നത്.

വനംവന്യജീവി വകുപ്പ് ദീര്‍ഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം.78 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം യാഥാര്‍ത്ഥ്യ മാകുന്നത്. നാഗര്‍ഹോളയില്‍ 11.82ഉം ബന്ദിപ്പൂരില്‍ 7.7മാണ് കടുവാ സന്ദ്രത. 200 ചതുശ്രകിലോമീറ്റര്‍ ബഫര്‍സോണ്‍ അടക്കം 843 ചതുരശ്രകിലോമീറ്ററാണ് നാഹര്‍ഹോളാ കടുവാ സങ്കേതത്തിന്റെ വിസ്തൃതി. 2018 സെന്‍സസ് പ്രകാരം 127 കടുവകളാണ് ഇവിടെയുള്ളത്. ബഫര്‍സോണ്‍ അടക്കം 1020 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ംമുള്ള ബന്ദിപ്പൂര്‍ വനത്തില്‍ 126 കടുവകളാണ് ഉള്ളത്. ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് കടുവാ സങ്കേതമാണ് രാജ്യത്ത് കടുവാ സാന്ദ്രതത്തില്‍ ഒന്നാംസ്ഥനത്ത്. (100 ചതുശ്രകിലോമീറ്ററില്‍ 14)520.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ജിം കോര്‍ബറ്റ് കടുവാ സങ്കേതത്തില്‍ ഒരു വയസിലധികം പ്രായമുള്ള 231 കടുവകള്‍ ഉണ്ട്.മൂന്നു മാസത്തിനകം പ്രവര്‍ത്തനം ആരഭിക്കുന്ന കേന്ദ്രത്തില്‍ ഒരേ സമയം നാലു കടുവകളെ സംരക്ഷിക്കാനാ കുമെന്ന് വനം-വന്യജീവി വകുപ്പധികൃതര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നല്‍കുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാര്‍ഥ ആവാസ കേന്ദ്രത്തില്‍ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും.

വയനാട്ടില്‍ വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ കുറച്ചുകാലമായി കടുവാശല്യം വര്‍ധിച്ചിരിക്കയാണ്.കാട്ടില്‍ സ്വയം ഇര തേടാന്‍ കെല്‍പ്പില്ലാത്ത കടുവകളാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്.വീടുകളുടെ പരിസരങ്ങളിലെത്തി പിടികൂടുന്ന വളര്‍ത്തുമൃഗങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്.വിശപ്പകറ്റുന്നതിന് കാടിറങ്ങുന്ന കടുവകളില്‍ കര്‍ണാടകയിലെ ബന്ദിപ്പുര്‍,നാഗര്‍ഹോള വനങ്ങളിലേതും ഉള്‍പ്പെടും.പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങളെങ്കിലും കേരളത്തിലെ കടുവകളില്‍ പകുതിയോളം വയനാടന്‍ വനത്തിലാണ്. 2018ലെ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തെ 190 കടുവകളില്‍ 80 എണ്ണമാണ് വയനാട്ടില്‍.

രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ കടുവ സാന്ദ്രതയില്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കര്‍ണാടകയിലെ നാഗര്‍ഹോള യ്ക്കും ബന്ദിപ്പുരിനുമാണ്.വയനാടന്‍ വനങ്ങളുമായി അതിരുപങ്കിടുന്നതാണ് ഈ രണ്ടു കടുവാസങ്കേതങ്ങളും.100 ചതുരശ്ര കിലോമീറ്ററില്‍ നാഗര്‍ഹോളയില്‍ 11.82-ഉം ബന്ദിപ്പുരയില്‍  7.7-ഉം കടുവ സാന്ദ്രത.200 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണ്‍ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗര്‍ഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. 2018ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെ.ബഫര്‍ സോണ്‍ അടക്കം 1,020 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബന്ദിപ്പുര വനത്തില്‍ 126 കടുവകളാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *