മേഘ്‌നയുടെ കുഞ്ഞുചിരുവിനെ കാണാൻ നസ്രിയയും ഫഹദും എത്തി
ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം മേഘ്നയ്ക്കും കുടുംബത്തിനും വലിയ ആഘാത മായിരുന്നു.ചിരഞ്ജീവി വിട പറയുമ്പോൾ മേഘ്‌ന നാല് മാസം ഗർഭിണി ആയിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശ്വാസമായി കഴിഞ്ഞദിവസം മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ചിരുവിന്റെ രണ്ടാം ജന്മം എന്നാണ് ബന്ധുക്കൾ ജൂനിയർ ചിരുവിനെ വിശേഷിപ്പിച്ചത് .കുഞ്ഞിലൂടെ ചിരുവിനെ തിരികെ കൊണ്ടുവന്നതാണ് മേഘ്ന എന്നാണ് എല്ലാവരും പറഞ്ഞത്. ഈ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയോടും ചിരുവിനോടും ഏറെ അടുപ്പമുള്ള നസ്രിയയും ഫഹദും. ഇരുവരും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.മേഘ്‌നയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിയാണ് ഇരുവരും കണ്ടത്.
മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.2013 ഇൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.കുഞ്ഞു പിറന്ന ഉടനെ തന്നെ ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്.