മലപ്പുറം ജാം ജൂം ഉടമയും എംഡിയുമായ പി കബീര്‍ ഹാജി അന്തരിച്ചു
മലപ്പുറം: മലപ്പുറം ജാം ജൂം ഉടമയും എംഡിയുമായ പി കബീര്‍ ഹാജി (55) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഖബറടക്കം ഇന്ന് ഉമ്മത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: റംല മക്കള്‍: ശബീറലി, സ്വഫ്വാന്, സബാന്. മരുമക്കള്‍: ശാഹിന ഷെറിന്, അഫ്ല ഷെറിന്. സഹോദരങ്ങള്‍: ഹംസ, മുഹമ്മദലി, ഫാത്തിമ, മറിയുമ്മ, ആഇശ.