‘മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ കൊച്ചുമിടുക്കരെ പരിചയപ്പെടുത്തുന്നു; ശ്രദ്ധനേടി മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്
കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്‌ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട് കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണെന്ന് പറഞ്ഞാണ് മന്ത്രി അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസിന്റെയും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുടെയും ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചത്. “ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന തങ്ങളെ സഹായിച്ച വിദ്യാര്‍ഥികളെ കുറിച്ചുള്ള അനുഭവവും അവരുടെ ചിത്രവും ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല ഗ്രൂപ്പിൽ ഇട്ടു. കൈമാറി കൈമാറി ഈ വിവരം എന്റെ വാട്ട്സാപ്പിലുമെത്തി. ഈ മിടുക്കൻമാർ ആരെന്ന് അന്വേഷിച്ചപ്പോൾ ആർക്കും അറിയുകയുമില്ല. ഇന്ന് രാവിലെയോടെയാണ് മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും തിരിച്ചറിയുന്നത്”- മന്ത്രി പറഞ്ഞു