Tuesday, April 15, 2025
Kerala

രേഖകളെല്ലാം കൈമാറി, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു; ഇഡി ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി കെ സുധാകരൻ

കൊച്ചി: ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും. താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് വിവരക്കേടാണെന്ന് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കിൽ ” Something Wrong”ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.

മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയിൽ കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂർണമായും തള്ളി. രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടാണെന്നും പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *