Thursday, April 17, 2025
Kerala

‘ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം’; ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി

ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസത്തിന് ഉത്തരവിടണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി തയാറാകണം. മൂന്നാറിൽ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമർശനം.

കളക്ടർ നിർമ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ്. ആര് വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി പറഞ്ഞു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിൻ്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *