പള്ളിയുടെ മുകളിൽ നിന്ന് മദ്രസാ അധ്യാപകൻ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്നാണ് അധ്യാപകൻ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടിൽ അബ്ദുൽ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വർഷത്തോളമായി മുച്ചുന്തി മദ്രസയിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇദ്ദേഹം.