പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി പോയതായി റിപ്പോർട്ട്
തുടർച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലാണ് സംഭവം.
ചൈനീസ് വാലന്റൈൻസ് ഡേ ആയ ഓഗസ്റ്ര് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിൽ ഡേറ്റിന് പോയതായിരുന്നു കമിതാക്കൾ. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയും പിന്നാലെ കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.
തൊട്ടുപിന്നാലെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ കർണപുടം തകർന്നിതായി ഡോക്ടേഴ്‌സ് കണ്ടെത്തി. കേൾവിശക്തി തിരികെ ലഭിക്കാൻ രണ്ട് മാസം സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചുംബിക്കുന്നത് ചെവിയിലെ വായു സമ്മർദത്തിൽ മാറ്റം വരുത്തുമെന്നും ഒപ്പം പങ്കാളിയുടെ വലിയ നിശ്വാസങ്ങൾ കൂടിയാകുമ്പോൾ കർണപുടത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.