Wednesday, April 16, 2025
National

ആകാശ്, അനന്ത്, ഇഷ എന്നിവരെ റിലയൻസ് ബോർഡിൽ നിയമിച്ച് മുകേഷ് അംബാനി; ഭാര്യ നിത ബോർഡിൽ നിന്ന് രാജിവെച്ചു

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കമ്പനിയുടെ ബോർഡിലേക്ക് തന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ നിയമിച്ചു. ഇതുവരെ, ഇവർ മൂന്ന് പേരും ബിസിനസ്സ് തലത്തിൽ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഇവരാരും കമ്പനിയുടെ ബോർഡിൽ ഉണ്ടായിരുന്നില്ല.

കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി ഇഷ, ആകാശ്, അനന്ത് എന്നിവരുടെ നിയമനത്തിന് അംഗീകാരം നൽകാൻ കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി റിലയൻസിന്റെ ബോർഡ് യോഗം ചേർന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം മുകേഷ് അംബാനി മകനായ ആകാശ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനാക്കിയിരുന്നു.

ആകാശിന്റെ ഇരട്ട സഹോദരി ഇഷ (31) റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിനും ഇളയ സഹോദരൻ അനന്ത് ന്യൂ എനർജി ബിസിനസുമാണ് നോക്കുന്നത്. ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോർഡിൽ ഇവർ ഉണ്ടായിരുന്നു. എന്നാൽ ഇത് ആദ്യമായാണ് മാതൃ സ്ഥാപനത്തിന്റെ ബോർഡിൽ അവരെ നിയമിക്കുന്നത്.

ഷെയർഹോൾഡർമാരുടെ അംഗീകാരത്തിന് ശേഷം ഉടൻ തന്നെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. മുകേഷിന് 2029 ഏപ്രിൽ വരെ അഞ്ച് വർഷത്തെ കാലാവധി കൂടി നൽകുന്നതിന് റിലയൻസ് ഓഹരി ഉടമയുടെ അനുമതി തേടിയിട്ടുണ്ട്. ഭാര്യ നിത കമ്പനി ബോർഡിൽ ഡയറക്‌ടറായിരുന്നുവെങ്കിലും ഇപ്പോൾ ബോർഡിൽ നിന്ന് പടിയിറങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *