ഫോർബ്സ് ഇന്ത്യ മുതൽ ജസ്റ്റ് ഡയൽ വരെ; മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയ ബ്രാൻഡുകൾ
പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമാണ് മുകേഷ് അംബാനി. വേണമെങ്കിൽ ഇന്റർനെറ്റിനെ സ്വതന്ത്രമാക്കിയ മനുഷ്യൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ജിയോ യൂണിവേഴ്സിന്റെയോ റിലയൻസ് ട്രെൻഡ് സ്റ്റോറുകളുടെയോ വളർച്ചയെ കുറിച്ച് നമുക്ക് അറിയാമെങ്കിലും അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള അധികമാരും അറിയാത്ത 11 ബ്രാൻഡുകൾ.
സിവാമേ
2020 ലാണ് ഓൺലൈൻ ലിംഗറി ബ്രാൻഡായ സിവാമേ, റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തത്.
അർബൻ ലാഡർ
2020-ൽ റിലയൻസ് റീട്ടെയിൽ, ഓൺലൈൻ ഫർണിച്ചർ ബ്രാൻഡായ അർബൻ ലാഡറിലെ 96% ഓഹരികൾ 182 കോടി രൂപയ്ക്ക് വാങ്ങി.
ജസ്റ്റ് ഡയൽ
2021ൽ റിലയൻസ് റീട്ടെയിൽ ജസ്റ്റ് ഡയലിനെ 3,497 കോടി രൂപയ്ക്ക് ഏറ്റെടുത്തു.
ക്ലോവിയ
2022 മാർച്ചിൽ, റിലയൻസ് റീട്ടെയ്ൽ ജനപ്രിയ ഇന്നർവെയർ ബ്രാൻഡായ ക്ലോവിയയുടെ ഉടമസ്ഥതയിലുള്ള പർപ്പിൾ പാണ്ട ഫാഷൻസിൽ 89% ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി.
നിക്കലോഡിയൻ ഇന്ത്യ
ഇന്ത്യയിൽ, പാരാമൗണ്ട് ഗ്ലോബലിന്റെയും TV18ന്റെയും (റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള) സംയുക്ത സംരംഭമായ Viacom18-ന്റെ ഉടമസ്ഥതയിലുള്ളതാണ് നിക്കലോഡിയൻ.
ഫോബ്സ് ഇന്ത്യ
പ്രശസ്ത ഫോബ്സ് മാസികയുടെ ഇന്ത്യൻ പതിപ്പായ ഫോബ്സ് ഇന്ത്യ നടത്തുന്നത് നെറ്റ്വർക്ക് 18 ആണ്. അത് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലാണ്.
ഹാംലെസ്
റിലയൻസ് റീട്ടെയിൽ 2019-ൽ ബ്രിട്ടീഷ് മൾട്ടി-നാഷണൽ ടോയ് സ്റ്റോർ ശൃംഖലയായ ഹാംലീസിനെ ഏറ്റെടുത്തു.
ColorsTV
പാരാമൗണ്ട് ഗ്ലോബലിന്റെയും TV18ന്റെയും (റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള) സംയുക്ത സംരംഭമായ Viacom18-ന്റെ ഉടമസ്ഥതയിലുള്ളതാണ് ColorsTV.
NetMeds
ഓൺലൈൻ ഫാർമസി കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 620 കോടി രൂപയ്ക്ക് വാങ്ങി.
Mandarin Oriental, ന്യൂയോർക്ക്
2022 ജനുവരിയിൽ ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 98.15 മില്യൺ ഡോളറിന് ഏറ്റെടുത്തു. അതായത് ഏകദേശം 811 കോടി രൂപ.
Amanté
സിവാമിനും ക്ലോവിയയ്ക്കും പുറമേ, 2021-ൽ ശ്രീലങ്ക ആസ്ഥാനമായുള്ള MAS ഹോൾഡിംഗ്സിൽ നിന്ന് ഇന്നർവെയർ ബ്രാൻഡായ അമാന്റേയും റിലയൻസ് സ്വന്തമാക്കി.