Thursday, January 23, 2025
National

ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിക്കാൻ പ്രധാനമന്ത്രി

വിദേശസന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തി. ഐഎസ്ആർഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ ഐഎസ്ആർഒ ആസ്ഥാനത്തെത്തുന്ന മോദി ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളം മുതൽ പീനിയ വരെ ഉള്ള ഇടങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *