താനൂർ ബോട്ടപകടത്തിൽ തുറമുഖമന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ മാരിടൈം സിഇഒയെ മാറ്റി
താനൂർ ബോട്ടപകടത്തിൽ തുറമുഖമന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ മാരിടൈം സിഇഒ പുറത്ത്. സിഇഒ സ്ഥാനത്ത് നിന്ന് ടിപി സലിംകുമാറിനെയാണ് മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല.
അറ്റലാന്റിക് ബോട്ടിന്റെ രജിസ്‌ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് ഇടപെട്ടുവെന്നായിരുന്നു സിഇഒയുടെ മൊഴി. വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മറ്റുമായിരുന്നു അൻവർ സാദത്തിന്റെ ആവശ്യം. എന്നാൽ നിയമപരമായി തന്നെ ഇത് നടക്കുമെന്നതിനാൽ ആവശ്യം പരിഗണച്ചല്ല അല്ലാതെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങി ഇത് ചെയ്തിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്.
താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതിൽ ആക്ഷേപം ഉയർന്നിരുന്നു.