400 കെ വി വൈദ്യുത ലൈൻ: താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം വേണം, കർഷക പ്രതിഷേധം ശക്തം
കാസര്‍കോട് ജില്ലയില്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഉഡുപ്പി- കാസര്‍കോട് 400 കെവി വൈദ്യുത ലൈന്‍ കടന്ന് പോകുന്നത്. 46 മീറ്റര്‍ വീതിയിലാണ് ഈ പവർ ഹൈവേ. വലിയ അളവില്‍ കൃഷി ഭൂമി ഇതോടെ ഉപയോഗ ശൂന്യമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നില്ലെന്നും മരങ്ങള്‍ മുറിച്ചുമാറ്റി ചില നിയന്ത്രണങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്യുകയെന്നുമാണ് ഈ വിഷയത്തിൽ നോഡല്‍ ഓഫീസറിന്‍റെ പ്രതികരണം.
ഇതോടെയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനായി കർഷക രക്ഷാ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. കൃത്യമായ നഷ്ടപരിഹാരം വേണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹതകളും ആശങ്കകളും നീക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ കൂട്ടായ്മ രൂപീകരിച്ചത്.