സോളാര്‍ പീഡനക്കേസ്; കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന CBI റിപ്പോര്‍ട്ട് അംഗീകരിച്ചു
സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി സിബിഐക്ക് തെളിവുകള്‍ കൈമാറിയിരുന്നില്ല.
മൂന്ന് സ്ഥലങ്ങളില്‍ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്കിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.