Monday, March 10, 2025
Kerala

സപ്ലൈകോ തുറക്കാൻ വൈകി, മന്ത്രി നേരിട്ടെത്തിയപ്പോൾ കണ്ടത് ക്യൂ നിൽക്കുന്ന ആളുകളെ, ഉദ്യോഗസ്ഥർക്ക് ശകാരം

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്. അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന് ജീവനക്കാരോട് മന്ത്രി ചോദിച്ചു. അതേസമയം സബ്സിഡി സാധനങ്ങളിൽ ചിലത് സപ്ലൈകോ ഔട്ട്ലെറ്റിൽ ഇല്ലെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *