Wednesday, April 16, 2025
Kerala

വിനായകന് പകരം മമ്മൂട്ടി വില്ലനായിരുന്നെങ്കിൽ ‘ജയിലർ’ ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു; ഒമർ ലുലു

ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് ഒമർ ലുലുവിന്റെ പ്രതികരണം.ഫേസ്ബുക്കിലൂടെയാണ് ഒമർ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ആദ്യം പ്ലാൻ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്നാണ് ഒമറിന്റെ അഭിപ്രായം. എങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ ലഭിക്കുമായിരുന്നു എന്നാണ് ഒമർ പറയുന്നത്.നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്വ് ആണ് പടത്തിലെന്നും ഒമർ കുറിച്ചു.

മികച്ച പ്രേക്ഷകപ്രതികരണം നേടി രജനികാന്ത് നായകനായ ജയിലർ തിയറ്ററുകളിൽ മുന്നേറുകയാണ്. മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ ഉൾപ്പടെയുള്ളവരുടെ പ്രകടനങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ആണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *