Sunday, April 13, 2025
National

വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; ട്രെയിനില്‍ പുക നിറഞ്ഞു; യാത്രക്കാരന്‍ അറസ്റ്റില്‍

വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.

പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളാന്‍ തുടങ്ങി. ഇതാണ് ട്രെയിനില്‍ പുക നിറയാനുള്ള കാരണം.

പിന്നീട്, കോച്ചിനുള്ളിലെ എമര്‍ജന്‍സി ഫോണിലൂടെ ട്രെയിനിന്റെ ഗാര്‍ഡിനെ വിവരം അറിയിക്കുകയും വൈകുന്നേരം 5 മണിയോടെ മനുബോലുവില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. തീപിടിച്ചതാണെന്ന് കരുതി സംഭവസ്ഥലത്ത് റെയില്‍വേ പൊലീസ് എത്തിയിരുന്നു.

ട്രെയിനിന്റെ ശുചിമുറിയില്‍ പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇയാളെ റെയില്‍വേ പോലീസ് അദ്ദേഹത്തെ നെല്ലൂരില്‍ തടഞ്ഞുവച്ചു. പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *