Wednesday, April 16, 2025
Kerala

സിദ്ദിഖിന്‍റെ ശരീരത്തിനരികില്‍ വികാരാധീനനായി ലാല്‍; ആശ്വസിപ്പിച്ച് ഫാസിലും, ഫഹദും

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സിനിമ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. നടനും സംവിധായകനുമായ ലാല്‍ സിദ്ദിഖിന്‍റെ ഭൌതിക ദേഹത്തിന് അടുത്ത് തന്നെയുണ്ട്. ഒരോ വ്യക്തികള്‍ എത്തുമ്പോഴും വികാരാധീനനാകുന്ന ലാലിന്‍റെ ദൃശ്യം എല്ലാവരെയും കണ്ണീര് അണിയിക്കുന്നുണ്ട്.

സിദ്ദിഖ് ലാല്‍ കൂട്ട്കെട്ട് സിനിമ രംഗത്തെ ഗുരുവിനെപ്പോലെ കാണുന്ന ഫാസിലും, മകനും നടനുമായ ഫഹദും സിദ്ദിഖിനെ അവസാനമായി കാണാന്‍ എത്തിയ രംഗം വികാരാധീനമായിരുന്നു. വിതുമ്പിയ ലാലിനെ ഫാസില്‍ ചേര്‍ത്ത് പിടിച്ചു. ഫഹദും ലാലിനെ ആശ്വസിപ്പിച്ചു. നടന്‍ ടൊവിനോ തോമസും സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഈപ്പോഴും കൊച്ചിലെ പൌരവലി സിദ്ദിഖിന് അന്തോപചാരം അര്‍പ്പിക്കാന്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കും. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കെ.എം.ഇസ്‌മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ് സിദ്ദിഖ്.

നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *