Wednesday, April 16, 2025
Kerala

ഇടതുപക്ഷ(ച്ച) മുന്നണി തന്നെ; മതനിന്ദയോ പ്രവാചകനിന്ദയോ ഇല്ല, എന്നിട്ടും സജി ചെറിയാൻ പറഞ്ഞത് വിഴുങ്ങി: കെ സുരേന്ദ്രൻ

ബാങ്ക് വിളി പരാമർശത്തിലെ സജി ചെറിയാന്റെ നടപടിയിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി അറേബ്യ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനയിൽ മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല.

മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) തന്നെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *