കേരളത്തിലെ ‘എ ഐ ക്യാമറ മികച്ച മാതൃക’യെന്ന് തമിഴ്നാട് ഗതാഗത വകുപ്പ്; പി രാജീവ്
കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ. കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി .ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.