സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മലപ്പുറം :ബെയ്സ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ച് കോഴ്സ് പൂർത്തിയാക്കിയ അധ്യാപിക വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.
ബെയ്സ് മാനേജിംഗ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് റുഖിയ ശംസു ഉദ്ഘാടനം ചെയ്തു.
ഒരു വർഷം ഇത്രയധികം വിദ്യർത്ഥികളുടെ ടീച്ചറാവുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മുന്നോട്ട് പോകുന്ന ബെയ്സ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പ്രോഗ്രാമിൽ ജിഷ ടീച്ചർ,ഷിഫാന ടീച്ചർ, ഷിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബെയ്സ് ഡയറക്ടർ ജംഷിദ് മാസ്റ്റർ സ്വാഗതവും ബെയ്സ് ഡയറക്ടർ റോഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.