ചാന്ദ്നിയുടെ കൊലപാതകം:വളരെ പെട്ടെന്നുതന്നെ പൊലീസിന് പ്രതിയിലേക്കെത്താൻ കഴിഞ്ഞു’; പി രാജീവ്
ആലുവയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ദാരുണമെന്ന് മന്ത്രി പി രാജീവ്. പ്രതി ചോദ്യങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാവുന്ന അവസ്ഥയിലല്ലായിരുന്നു മദ്യ ലഹരിയിലായിരുന്നു. എന്നാൽ സമാന്തരമായി പൊലീസ് സിസി ടി വി കേന്ദ്രികരിച്ച് അന്വേഷണം നടത്തി. വളരെ പെട്ടന്ന് തന്നെ പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചില്ല എന്നാൽ ദാരുണമായ സംഭവത്തിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ ആലുവയില്‍ അഞ്ചുവയസുകാരിയെ കാണാതായ കേസില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പ്രതികരിച്ചു. പൊലീസിന് ജാഗ്രത കാണിക്കാമായിരുന്നു. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്നും അന്‍സര്‍ സാദത്ത് ആവശ്യപ്പെട്ടു.
സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിന്‍റെ പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നു എന്നാണ് സൂചനയെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ. സംഭവം അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന് നിയോഗിച്ച പ്രത്യേക അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.