മൂത്രം കുടിയ്ക്കാൻ ഭാര്യയെ നിർബന്ധിച്ചു; യുവാവ് അറസ്റ്റിൽ
മൂത്രം കുടിയ്ക്കാൻ ഭാര്യയെ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. മധ്യ പ്രദേശീലെ സെഹോറിലാണ് സംഭവം. ഭർത്താവ് തന്നെ മൂത്രം കുടിയ്ക്കാൻ നിർബന്ധിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസിൽ പരാതിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
“അയാളെന്നെ അടിക്കുമായിരുന്നു. എന്നെക്കൊണ്ട് മൂത്രം കുടിപ്പിക്കുമായിരുന്നു, എനിക്ക് നീതിവേണം. മുൻപും ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഒരിക്കൽ, മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി എന്നെ കൊല്ലാൻ ശ്രമിച്ചു. എൻ്റെ പരാതി ആരും കേട്ടില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിക്ക് പരാതിനൽകും.”- യുവതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.