രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി
രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് യുവതി പ്രദേശത്തെയാകമാനം വൈദ്യുതി വിഛേദിച്ചത്. ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. തുടർന്ന് യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർ സമ്മതം നൽകിയതോടെ, ഇരുവരുടെയും വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.