ഫേസ്ബുക്ക് കാമുകനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി മരിച്ച നിലയിൽ
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് രഞ്ജിനി കൃഷ്ണഗിരിയിലെത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ തേടിയായിരുന്നു ഇവർ തമിഴ്‌നാട്ടിൽ വന്നത്.