‘ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല’; ഇടതുമുന്നണിക്കൊപ്പം അടിയുറച്ചുനിൽക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ദേശീയ തലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. ബിജെപി സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. എൻഡിഎയ്ക്കൊപ്പം ചേരാനെടുത്ത തീരുമാനം പിൻവലിക്കാൻ ദേശീയ നേതൃത്വത്തിൽ സമർദ്ദം ചെലുത്തും. കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നിൽക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
നാളെ നടക്കുന്ന എൻഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നാണ് എച്ച് ഡി ദേവഗൗഡ പറഞ്ഞത്. ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോർക്കാൻ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്നാണ് സൂചന. നാളെ നടക്കുന്ന എൻഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറയുന്നു. ബംഗളൂരുവിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷയോഗത്തിൽ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല.
കർണാടക തെരഞ്ഞെടുപ്പിൽ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോർക്കാൻ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം. കർണാടകയിൽ ഉൾപ്പെടെ മുഖ്യ എതിരാളിയായി ജെഡിഎസ് കോൺഗ്രസിനെ ആണ് കണക്കാക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജെഡിഎസ് എൻഡിഎയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകൾ വരുന്നത്. എച്ച് ഡി കുമാരസ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ സഖ്യ സാധ്യത ഇതുവരെ തള്ളിയിട്ടുമില്ല.