Saturday, January 11, 2025
Kerala

സ്വത്ത് തർക്കം, കുടുംബവഴക്ക്; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികൾക്കായി തെരച്ചിൽ വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി ഉള്ള അന്വേഷണം പോലീസ് തുടങ്ങി.

മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണ് സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം.

ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വർഷങ്ങളായി മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി എന്നിവർക്കും വെട്ടേറ്റു.

Leave a Reply

Your email address will not be published. Required fields are marked *