ജീവനക്കാരുടെ അനുവാദമില്ലാതെ പണം മാറ്റരുത്; ബാങ്കിന് കത്തയച്ച് കെഎസ്ആർടിസി എംഡി
ബാങ്കിന് കത്തയച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കെഎസ്ആർടിസി യിലെ കോൺഗ്രസ് അനുകൂല യൂണിയനെതിരെ പരാതി ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. ജീവനക്കാരുടെ ബാങ്ക് ശമ്പള അക്കൗണ്ടിൽ നിന്ന് 150 രൂപ പിരിച്ചെടുത്തിരുന്നു. എസ്ബിഐ പുത്തൻ ചന്ത ബ്രാഞ്ചിൽ അക്കൗണ്ടുള്ള ജീവനക്കാരിൽ നിന്ന് തുക പിടിച്ച് ടിഡിഎഫ് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
അനധികൃതമായി പണം പിൻവലിച്ചത് നിർത്തണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അനുവാദമില്ലാതെ പണം ടിഡിഎഫ് അക്കൗണ്ടിലേക്ക് മാറ്റരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.