Monday, March 10, 2025
Kerala

‘തലസ്ഥാനം മാറ്റണമെന്നത് അനാവശ്യ വിവാദം’ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്: ഹൈബി ഈഡൻ

തലസ്ഥാനം എറണാകുളകത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് പുതിയ സംഭവമല്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.

സ്വകാര്യ ബിൽ പാർലമെന്റ് അംഗത്തിന്റെ അവകാശമാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും ചെയ്‌തിട്ടില്ല. ആശയ പ്രചാരണത്തിന് മാത്രമാണ് ബില്ലുകളെന്നും ഹൈബി ഈഡൻ വിശദീകരിച്ചു.

അതേസമയം തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തി കേരളം. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡ‍ൻ 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ ആവശ്യമുന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *