Thursday, January 23, 2025
Kerala

എറണാകുളത്ത് പിടിയിലായ അൽ ഖ്വയ്ദ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്

എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ അൽ ഖ്വയ്ദ പ്രവർത്തകരായ മൂന്ന് ബംഗാൾ സ്വദേശികളെക്കുറിച്ച് കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരിൽ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണ്. മറ്റ് രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത്.

കേരളാ പോലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എൻഐഎ സംഘം ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ വാർത്തയായതോടെയാണ് പോലീസും ഇക്കാര്യം അറിഞ്ഞത്. ഇന്നലെ അർധരാത്രി രണ്ട് മണിയോടെയാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്.

മൊഷറഫ് ഹുസൈനെ പെരുമ്പാവൂരിൽ നിന്നും മുർഷിദിനെ കളമശ്ശേരി പാതാളത്തെ വാടക കെട്ടിടത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവർ പണിക്ക് പോയിരുന്നില്ല. പകൽ സമയം ഇന്റർനെറ്റിൽ സമയം ചെലവഴിക്കുകയായിരുന്നു രീതി. മുർഷിദിൽ നിന്ന് ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *