കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിലേക്ക് എത്തിച്ചു, കേസിനെ പാർട്ടിയും സുധാകരനും നേരിടും; കെ.മുരളീധരൻ
കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് കെ മുരളീധരൻ. കുറ്റപത്രത്തിൽ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നത്. വിധി വന്ന കേസിലാണ് ആരോപണം. 2019-ൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിരുന്നെങ്കിൽ അന്വേഷിക്കേണ്ടത് പൊലീസാണ് , പ്രതിപക്ഷമല്ല. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാൻ ഏത് ഹീനമാർഗവും സ്വീകരിക്കുന്നു. കേസിനെ പാർട്ടിയും സുധാകരനും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ തവണ വിദേശത്തുപോയി വരുമ്പോഴും മുഖ്യമന്ത്രി കിലുക്കത്തിലെ കിട്ടുണ്ണിയെപോലെ പ്രഖ്യാപനം നടത്തും, രണ്ട് ഐ ടി പാർക്ക് തുടങ്ങുമെന്ന് പറഞ്ഞത് അതുപോലെ. ജയിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട സംസ്കാരത്തിനുമെതിരായ പോരാട്ടം തുടരും.
നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്നപോലെയാണ് മാർക്സിസ്റ്റ് പാർട്ടി.
സുധാകരന്റെ തറവാടിത്തം എന്ന പ്രയോഗത്തിൽ തെറ്റില്ല. ഫ്യൂഡലിസ്റ്റ് പരാമർശങ്ങൾ സി പി ഐ എം നേതാക്കളും ഉപയോഗിക്കാറുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു.