Wednesday, April 16, 2025
Kerala

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനെന്ന പേര് പറഞ്ഞ് തട്ടിപ്പും മോഷണവും; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പണപ്പിരിവും മോഷണവും നടത്തിയ കേസില്‍ രണ്ട് പേര്‍ മലപ്പുറം മങ്കട പൊലീസിന്റെ പിടിയില്‍. ഏലംകുളം സ്വദേശി സുനില്‍കുമാര്‍, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാമപുരത്തെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ പ്രതികള്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട പണപ്പിരിവിനായി എത്തി. ശേഷം ഇവിടുത്തെ ജീവനക്കാരുടെ സ്വര്‍ണവും ,പണവും മൊബൈല്‍ ഫോണും കവര്‍ന്നു എന്ന കേസിലാണ് അറസ്റ്റ്.

മങ്കട സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് സുനില്‍കുമാറും സുരേഷും വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും എത്താറുള്ളത്. പിരിവ് നടത്തുകയും ജീവനക്കാരുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ കവരുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ അയല്‍ ജില്ലകളിലും സമാനമാനായ കേസുകള്‍ ഉണ്ട്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *