രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ്: റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്
രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.