ട്രെയിനിൽ തീപിടിച്ചത് അട്ടിമറിയെന്ന് പ്രാഥമിക വിവരം; എൻഐഎ അന്വേഷിക്കും
കണ്ണൂർ എലത്തൂരിൽ ട്രെയിൻ തീ അട്ടിമറി ആക്രമണം എന്നു പ്രാഥമിക വിവരം. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തും. തീ പിടിക്കാൻ സാധ്യത തീരെ ഇല്ല. തീ വെച്ചത് തന്നെ ആണെന്നാണ് നിഗമനം. ഇന്നലെ സംസ്ഥാനത്ത് നിരോധിത സംഘടയുടെ കേന്ദ്രങ്ങളിൽ എൻഐഎ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെതിരായ വെല്ലുവിളി ആണോ തീവെപ്പ് എന്നും സംശയമുണ്ട്. ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടുത്തമുണ്ടായ ബോഗിയുടെ പിൻഭാഗത്ത് വിൻഡോ ഗ്ലാസ് പൊട്ടിച്ച നിലയിലാണ്. അക്രമിക്കാനായി തകർത്തതെന്നാണ് സംശയം. പുറകിൽ നിന്നും മൂന്നാമത്തെ കൊച്ചിന് ആണ് തീ. കത്തിയ ബോഗിയിൽ ഫോറൻസിക് സംഘത്തിൻ്റെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്.
നിർത്തിയിട്ട ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരിക്കവേയാണ് ട്രയിനിന് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.