സോളാർ പീഡന കേസ്: സിബിഐ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു
സോളാർ പീഡന കേസിൽ സിബിഐ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. പരാതിക്കാരി ഇന്ന് ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും. കോൺഗ്രസിലെ ഉന്നത നേതാക്കൾക്കും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റിനുമെതിരെയാണ് കേസ്
ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എന്നീ കോൺഗ്രസ് നേതാക്കളും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് പരാതിക്കാരി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിബിഐ കേസിൽ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചിരിക്കുന്നത്.