Saturday, October 19, 2024
National

ഡല്‍ഹി ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

ൽഹിയിലെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സർക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു. സുരക്ഷിതമല്ലാത്ത സെര്‍വറുകളിലുള്ള വളരെ പ്രധാന്യമേറിയ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ വീഴ്ച്ചയാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് കുറ്റപ്പെടുത്തി. ഒരു ഹാക്കറിന് ഡാറ്റ എഡിറ്റു ചെയ്യുവാനും, കൈകാര്യം ചെയ്യുവാനും, ദുരുപയോഗം ചെയ്യുവാനും എളുപ്പത്തില്‍ കഴിയുമെന്നും മറ്റു രാജ്യക്കാര്‍ക്ക് ഇത്തരത്തില്‍ നമ്മുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുമെന്നും കേരള സൈബര്‍ വാരിയേഴ്സ് അറിയിച്ചു. ഹാക്ക് ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേരള സൈബര്‍ വാരിയേഴ്സ് പറഞ്ഞു.

Leave a Reply

Your email address will not be published.