ബംഗാൾ സർക്കാരിന് തിരിച്ചടി; ദി കേരള സ്റ്റോറി പ്രദർശന വിലക്ക് പിൻവലിച്ചു
ദി കേരള സ്റ്റോറി നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സ്റ്റേ. പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു.ബംഗാളിൽ ചിത്രത്തിന്റെ പൊതുപ്രദർശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്.
തമിഴ്നാട് സർക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി. സാമൂഹികമായ മോശം സന്ദേശം ലക്‌ഷ്യം വയ്ക്കുന്നുണ്ട് ഇസ്ലാമോഫോബിയ ഉൾപ്പെടയുള്ളവ ചിത്രത്തിൽ ഉണ്ട് എന്നായിരുന്നു ബംഗാൾ സർക്കാരിന്റെ വാദം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് നിർമ്മാതാവിന് വേണ്ടി ഹാജരായത്. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി. പശ്ചിമ ബംഗാൾ പോലീസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ എന്നിവരും ഹാജരായി.