Thursday, January 23, 2025
National

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ടിക്കറ്റെടുക്കാൻ സാധിക്കും.

ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ ചാറ്റ് ബോട്ട് ആക്ടീവാകുകയും യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവുമൊക്കെ ചോദിക്കുകയും ചെയ്യും. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാം.

ഒരു ദിവസം ശരാശരി 2.5 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *