കുട്ടികൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി
ഒളവണ്ണ :ഒളവണ്ണ കൊടിനാട്ടുമുക്ക് ടാലെൻ ഹെൽത്ത് ഫാമിലി ക്ലിനിക്കിലെ ഫാമിലി മെഡിസിൻ മേധാവി ഡോക്ടർ നവീന പ്രിൻസ് ചാണ്ടിയുടെ നേതൃത്വത്തിൽ ഒളവണ്ണ ചാലിയം തൊടി സുരക്ഷ അംഗൻവാടിയിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി.
അംഗൻവാടിയിലെ കുട്ടികളുടെ ഉയരവും ഭാരവും നോക്കി ഭാരക്കുറവുള്ള കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ ഡോക്ടർ നേരിട്ട് നൽകി. കുഞ്ഞുങ്ങളുടെ പോഷകാഹാരത്തെ കുറിച്ചും വളർച്ച ഘട്ടങ്ങളിലെ മാറ്റങ്ങളെ കുറിച്ചും അമ്മമാർക്കായി ബോധവത്കരണ ക്ലാസും നടത്തി