Thursday, January 23, 2025
Kerala

‘മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നത്; നടന്നത് മുസ്ലിംലീഗിന് സ്വാധീനമുള്ള സ്ഥലത്ത്’; കെ സുരേന്ദ്രൻ

മലപ്പുനിറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശി രാജേഷ് മഞ്ചിയെ രണ്ടരമണിക്കൂറിൽ അധികം കെട്ടിയിട്ട് ഇരുമ്പുവടികൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. വാരിയെല്ലിനടക്കം പരിക്കേറ്റാണ് മരണത്തിന് കീഴടങ്ങിയതെന്നും വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നും സുരേന്ദ്രൻ ചൂണ്ടികാണിച്ചു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമമുണ്ടായി. പോലീസ് വീണ്ടെടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ തയ്യാറായില്ല. ഈ ഭീകരതയുടെ യാഥാർത്ഥ്യം പുറത്തറിയാതിരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപണം ഉയർത്തി. വടക്കോട്ട് നോക്കി സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ തുടർച്ചയായി ആൾക്കൂട്ട കൊലപാതങ്ങൾ ഉണ്ടാകുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകം നടന്നത് മുസ്ലിംലീഗിന് സ്വാധീനമുള്ള സ്ഥലത്താണെന്നും പ്രതികളിൽ പലരും മുസ്ലിം ലീഗ് , പി എഫ് ഐ, സിപിഎം പ്രവർത്തകർ ആണെന്നും സുരേന്ദ്രൻ ചൂണ്ടി കാണിച്ചു.

ഇതിനിനിടെ, മലപ്പുറം കൊണ്ടോട്ടിയിൽ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാർ സ്വദേശി രാജേഷ് മഞ്ചിയുടെ മരിച്ച സംഭവത്തിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ കണ്ടെത്തിയ അലവിയുടെ വീടിന് പരിസരത്ത് വെച്ചാണ് മർദ്ദനം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ അമ്പത് മീറ്റർ അകലെയുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുമ്പോഴും ജീവനുണ്ടായിരുന്നുവെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലുള്ളത്. സിസിടിവിയുടെ പവർ ഓഫ് ചെയ്ത ശേഷം ക്രൂരമായി മർദിച്ചെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

ശനിയാഴ്ച്ച പുലർച്ചെയാണ് കിഴിശ്ശേരി ഒന്നാം മൈൽ അലവിയുടെ വീട്ടിൽ നിന്ന് രാജേഷ് മഞ്ജിയെ കണ്ടെത്തുന്നത്. വീട്ട് പരിസരത്ത് നിന്ന് മരക്കഷ്ണവും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചു വീട്ടുകാരും സമീപത്തെ കോഴിക്കടയിൽ ഉണ്ടായിരുന്ന രണ്ട് പേരും ചേർന്നാണ് ഇയാളെ ക്രൂരമായി മർദിച്ചത്. പിന്നീട് 50 മീറ്റർ അകലെയുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയെന്നാണ് പ്രതികളുടെ മൊഴി .ഇവിടെ എത്തിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവിലേക്കുള്ള പവർ ഓഫ് ചെയ്ത ശേഷം വീണ്ടും മർദിച്ചു. കേസിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സൈനുൽ ആബിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി തെളിവ് നശിപ്പിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മർദ്ദനx മൊബൈൽ ഫോണിൽ പകർത്തിയ പലരും ദൃശ്യങ്ങൾ ഭയന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും സിസിടിവി യും കേന്ദ്രീകരിച്ചു ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *